whatsapp

ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മെസ്സേജിംഗ് ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. എന്നാൽ പുതിയ സ്മാർട്ട്‌ഫോൺ വാങ്ങി കഴിയുമ്പോൾ അതിലേക്ക് ഇപ്പോൾ ഉപയോഗിക്കുന്ന വാട്‌സാപ്പ് അക്കൗണ്ട് മാറ്റുമ്പോൾ പഴയ ചാറ്റുകൾ അതിലേക്ക് സ്വയം മാറ്റപ്പെടുകയില്ല. എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള പ്രിയനിമിഷങ്ങൾ പങ്കുവച്ച ,​ പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിച്ചത് പോലുള്ള പല ചാറ്റുകളും മറ്റും നിങ്ങൾക്ക് ഇത്തരത്തിൽ നഷ്ടപ്പെടാറില്ലേ...?​ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും

.

ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് സെറ്റിംഗ്

വാട്‌സാപ്പിന്റെ പുതിയ പതിപ്പുകളിൽ ഗൂഗിൾ ഡ്രൈവ് ബാക്ക്അപ്പ് സാധ്യമാണ്. ഇത് പുതിയ ഫോണിലേക്ക് പഴയ വാട്‌സാപ്പ് ചാറ്റുകൾ മാറ്റുന്നത് അനായാസമാക്കുന്നു. സ്‌ക്രീനിന്റെ ഇടതുവശത്ത് മുകൾ ഭാഗത്തായി കാണുന്ന മൂന്ന് ഡോട്ടുകളിൽ അമർത്തിയ ശേഷം ലഭിക്കുന്ന മെനുവിൽ സെറ്റിംഗ്‌സ്>ചാറ്റ്‌സ്>ചാറ്റ് ബാക്ക്അപ്പ് സെലക്ട് ചെയ്യുക.

നിങ്ങൾ തിരഞ്ഞെടുക്കുന്ന സമയക്രമം അനുസരിച്ച് ചാറ്റുകൾ ബാക്ക്അപ്പ് ചെയ്യപ്പെടും. വാട്‌സാപ്പ് റീ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗൂഗിൾ ഡൈവിൽ നിന്ന് നമ്മുടെ ചാറ്റുകൾ ഉൾപ്പെടെയുള്ളവ റിക്കവർ ചെയ്യണോ ഫോൺ എന്ന് ചോദിക്കും. അതനുസരിച്ച് നമുക്ക് നമ്മുടെ പഴയതും നിലവിലുള്ളതുമായ ചാറ്റുകൾ തിരിച്ചെടുക്കാൻ സാധിക്കും.

മാന്വൽ ബാക്കപ്പ് സെറ്റിംഗ്

വാട്‌സാപ്പിലെ സെറ്റിംഗ്‌സ് എടുത്ത ശേഷം ചാറ്റ്‌സ് ആന്റ് കോൾ മെനുവിൽ അമർത്തുക. അതിൽ നിന്ന് ചാറ്റ് ബാക്ക്അപ്പ് മെനുവിൽ അമർത്തണം. പഴയ ആൻഡ്രോയിഡ് ഫോണുകളിൽ നമുക്ക് എസ്ഡി കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിലേക്ക് നമുക്ക് ചാറ്റുകൾ ബാക്ക്അപ്പ് ചെയ്യാവുന്നതാണ്.

ശേഷം പഴയ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം മെമ്മറികാർഡിലേക്ക് മാറ്റി നമുക്ക് ചാറ്റുകൾ റീസ്റ്റോ‌ർ ചെയ്യാൻ കഴിയും. ഫോൺ മെമ്മറി മാത്രം ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച ശേഷം വാട്‌സാപ്പ്/ഡാറ്റാബേസ് ഫോൾഡർ എടുക്കുക. ഇതിൽ നിന്ന് ബാക്ക്അപ്പ് ഫയലുകൾ കോപ്പി ചെയ്ത് കമ്പ്യൂട്ടറിൽ ഒരു ഫോൾഡറായി സേവ് ചെയ്യുക.

പുതിയ ഫോണിൽ വാട്സാപ്പ് ഇൻസ്റ്റ‌ാൾ ചെയ്യുക,​ പക്ഷേ ഓപ്പൺ ചെയ്യാൻ പാടില്ല. വീണ്ടും ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഫോണിലെ വാട്‌സാപ്പ്/ഡാറ്റാബേസ് ഫോൾഡർ കണ്ടെത്തുക. അഥവാ ഇത്തരത്തിലൊരു ഫോൾഡർ ലഭിച്ചില്ലെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഫോണിൽ വാട്‌സാപ്പ് ഫോൾഡർ തുറന്ന് അതിൽ ഡാറ്റാബേസ് എന്ന പേരിൽ ഒരു ഫോൾഡർ ഉണ്ടാക്കുക.

കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന ബാക്ക്അപ്പ് ഫയൽ ഈ ഫോൾഡറിലേക്ക് കോപ്പി ചെയ്യുക. ഇനി ഫോണിൽ വാട്‌സാപ്പ് ഓപ്പൺ ചെയ്ത് ഫോൺ നമ്പർ വെരിഫൈ ചെയ്യുക. ഓപ്പണായി വരുമ്പോൾ നിങ്ങളുടെ പഴയ ചാറ്റുകൾ ഓപ്പണായി വരുന്നത് കാണാം...