bsnl

പ്രീപെയ്ഡ് ഉപഭോക്തക്കൾക്കായി ബി.എസ്.എൻ.എല്ലിന്റെ പുതുപുത്തൻ പ്ലാൻ. 298 രൂപയാണ് പ്ലാനാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ ദിവസവും ഒരു ജി.ബി ഡാറ്റ‌ വീതം 54ദിവസത്തേക്കാണ് ലഭിക്കുക. ഇന്ത്യയിലെ എല്ലാ സർക്കിളിൽ ഉളളവർക്കും ഈ പ്ലാൻ ലഭ്യമാണെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിരിക്കുന്നത്.

ദിവസവും ഒരു ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ അൺലിമിറ്റഡ് കോളിങ് സൗകര്യവുമുണ്ട്. കഴിഞ്ഞ മാസം ബിഎസ്എൻഎൽ 1,312 രൂപയുടെ ഒരു പ്ലാൻ പുറത്തിറക്കിയിരുന്നു. 365 ദിവസമായിരുന്നു പ്ലാനിന്റെ കാലാവധി. 5 ജിബി ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഡൽഹി, മുംബൈ, ആന്ധ്രപ്രദേശ്, തെലങ്കാന സർക്കിളിൽ ഉള്ളവരൊഴികെ മറ്റെല്ലാ സർക്കിളിലുമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകും.

ഒരു വർഷം കാലാവധി ലഭിക്കുന്ന രണ്ട് പ്ലാനുകൾ കൂടി ബി.എസ്.എൻ.എല്ലിനുണ്ട്. 1699രൂപയുടെയും​ 2099രൂപയുടെയും പ്ലാനുകളാണ് പുതിയതായി പുറത്തിറക്കിയത്. ഈ രണ്ടു പ്ലാനുകളിലും സൗജന്യ ഡാറ്റയും എസ്.എം.എസും അൺലിമിറ്റഡ് കോളിങ് സൗകര്യവുമുണ്ട്. അതേസമയം ബി.എസ്.എൻ.എൽ 5ജി സാദ്ധ്യതയിലേക്കുള്ള മാറ്റങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. ഉടൻ തന്നെ എല്ലാ സെക്ടറുകളിലും 4ജി സൗകര്യം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.