news

1. രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്ഥാന്‍ സ്വദേശിയായ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. കൃത്യത്തിന് പിന്നില്‍, രണ്ട് ഇന്ത്യന്‍ തടവുകാര്‍ എന്ന് പൊലീസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഇവര്‍ പാക് സ്വദേശിയെ കൊല്ലാന്‍ പദ്ധതി ഇടുക ആയിരുന്നു എന്ന് സൂചന. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ആണ് പാക് തടവുകാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്

2. ഭക്തിയുടെ നൈവേദ്യം ആറ്റുകാല്‍ അമ്മയ്ക്ക് നിവേദിച്ച് ഭക്ത സഹസ്രങ്ങള്‍. ഉച്ചയ്ക്ക് 2.15ന് നിവേദ്യം ആയതോടെ അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പ് ആരംഭിച്ച് മങ്കമാര്‍. ആറ്റുകാല്‍ ക്ഷേത്രത്തിന് പത്ത് കി.മി അധികം ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. നിവേദ്യത്തിന് വിവിധ ഇടങ്ങളിലായി നിയോഗിച്ചത് 250ഓളം ശാന്തിക്കാരെ

3. ഒരുലക്ഷത്തില്‍ ഏറെ ഭക്തജനങ്ങള്‍ ഇക്കുറി പൊങ്കാല അര്‍പ്പിച്ചു എന്ന് അധികൃതര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ, വിവിധ ട്രസ്റ്റുകളുടേയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണത്തിന് എത്തിയവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ഇരുന്നു. രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍ക്കുത്ത് ആരംഭിക്കും. നാളെ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിറക്കിയ ശേഷം രാത്രി 12.15ന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനം ആവും

4. കാസര്‍കോട്ടെ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടംബം നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുടുംബാംഗങ്ങളുടെ പ്രതികരണം, പീതാംബരന്‍ കേസില്‍പ്പെട്ടതിന്റെ വിഷമത്തില്‍. കൊലപാതകം, പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചെന്ന് പീതാംബരന്‍ ഭാര്യയോട് പറഞ്ഞിരിക്കാം. എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കും ഇല്ലെന്നും കോടിയേരി

5. കൊലക്കേസ് പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജനും വ്യക്തമാക്കി ഇരുന്നു. കുറ്റക്കാരാരെ സി.പി.എമ്മോ, സര്‍ക്കാരോ സംരക്ഷിക്കില്ലെന്നും പ്രതികരണം. സംഭവത്തെ അപലപിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തി. പെരിയ കൊലപാതകം നിഷ്ഠൂരവും മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതും. പാര്‍ട്ടി അംഗങ്ങളിലെ ഇത്തരം വ്യതിചലനങ്ങള്‍ ഗുരുതരം. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍ എത്തിക്കണം എന്നും വി.എസ്

6. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്ന് ആയിരുന്നു ഭാര്യ മഞ്ജുവിന്റെ പ്രതികരണം. പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുക ആയിരുന്നു എന്നും ഭാര്യ. കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ പങ്കാളി ആവാന്‍ കഴിയില്ലെന്ന് പീതാംബരന്റെ അമ്മയും പറഞ്ഞിരുന്നു

7. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് രാവിലെ 10.30ന് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്ളത്

8. കേസ് പരിഗണിക്കാനുള്ള തീരുമാനം, അയോധ്യയിലെ തര്‍ക്ക ഭൂമി കേസ് അടിയന്തരമായി പരിഗണിക്കണം എന്ന് സര്‍ക്കാരും ആര്‍.എസ്.എസും സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തില്‍. ജനുവരി 29ന് വാദം കേള്‍ക്കാനിരുന്ന കേസ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്ഥലത്ത് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുക ആയിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ചു നല്‍കാന്‍ ആയിരുന്നു 2010-ല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ്.

9. കൊച്ചി നഗരത്തില്‍ ബഹുനില കെട്ടിടത്തിന് ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. ചെരുപ്പ് ഗോഡൗണ്‍ അടക്കം പ്രവര്‍ത്തിക്കുന്ന ആറ് നില കെട്ടിടത്തിന് ആണ് തീ പിടിച്ചത്. ആറ് നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീയോടൊപ്പം ചെറിയ സ്‌ഫോടനങ്ങളും കെട്ടിടത്തില്‍ ഉണ്ടായി. ചെരുപ്പ് ഗോഡൗണിലെ റബ്ബറിന് തീ പിടിച്ചതോടെ തീ അനിയന്ത്രിതമായി

10. സമീപ പ്രദേശങ്ങളിലെ ഫ്ളാറ്റുകളില്‍ ഉള്ളവരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അഗ്നിശമന സേനയുടെ 18ഉം നാവികസേനയുടെ രണ്ടും യൂണിറ്റുകള്‍ നടത്തിയ പരിശ്രമത്തിന് ഒടുവില്‍ ആണ് തീ നിയന്ത്രണ വിധേയം ആയത്. തീ പിടിത്തം അന്വേഷിക്കും എന്ന് കോര്‍പറേഷന്‍ മേയര്‍

11. ഭീകരവാദത്തിന് എതിരെ ഒന്നിച്ചു പോരാടാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണ ആയി. ഇന്ത്യയില്‍ എത്തിയ സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് തീരുമാനം. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ഇക്കാര്യം അറിയിക്കുക ആയിരുന്നു

12. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കണം എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇക്കാര്യത്തില്‍ സൗദിക്കും ഇന്ത്യയ്ക്കും ഒരേ നിലപാടാണ് ഉള്ളത് എന്നും കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന് എതിരെ ഇന്ത്യയുമായി സഹകരിക്കും എന്ന് സല്‍മാന്‍ രാജാവ്. അതേസമയം, അര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാനെ കുറിച്ച് സല്‍മാന്‍ രാജാവ് പരാമര്‍ശിച്ചില്ല