കൊച്ചി : ആന്ധ്രാപ്രദേശിൽ നടക്കുന്ന സെയ്ദ് മുഷ്ത്താഖ് അലി ടി 20 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കേരളം ഇന്ന് ആദ്യ മത്സരത്തിൽ മണിപ്പൂരിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. 24 ന് കേരളം ആന്ധ്രയെയും 25 ന് ഡൽഹിയെയും 27 ന് ജമ്മു കശ്മീരിനെയും 28 ന് നാഗാലാൻഡിനെയും മാർച്ച് രണ്ടിന് ജാർഖണ്ഡിനെയും നേരിടും.
കേരള ടീം : സച്ചിൻ ബേബി, രോഹൻ പ്രേം, രാഹുൽ. പി, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, ജലജ് സക്‌സേന, ബേസില്‍ തമ്പി, സന്ദീപ് എസ് വാരിയർ, നിതീഷ് എം ഡി, ആസിഫ് കെ.എം, അക്ഷയ്ചന്ദ്രന്‍, വിനൂപ് എസ്. മനോഹരന്‍, മിഥുൻ എസ്, അരുൺ കാർത്തിക്, മോനിഷ് കെ.