ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. ഒരു രാജ്യവും ഭീകരവാദത്തെ പിന്തുണക്കരുതെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശത്തിനാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ വാണിജ്യ മേഖലകളിലേത് ഉൾപ്പടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പാക്കിസ്ഥാൻ സന്ദർശത്തിന് ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ.