കണിയാപുരം: കൊലപാതക രാഷ്ട്രീയത്തെ തിരസ്കരിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി ചിറ്റാറ്റുമുക്കിൽ സംഘടിപ്പിച്ച അരിയിൽ ഷുക്കൂർ സ്മൃതിയിൽ അഭിപ്രായപ്പെട്ടു. സി.പിഎം പ്രവർത്തകരാൽ വധിക്കപ്പെട്ട അരിയിൽ ഷുക്കൂറിന്റെ ഏഴാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്, ജമാൽ മൈ വളളി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, ജന. സെക്രട്ടറി ഷഹീർ ജി.അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, പഞ്ചായത്ത് ലീഗ് സെക്രട്ടറി നൗഷാദ് ഷാഹുൽ, എം.എസ്. കമാലുദ്ദീൻ, മൺസൂർ ഗസാലി, മുനീർ കൂര വിള, ബദർ ലബ, നസീർ വെമ്പായം, സൈഫ് ഹാജി, ഷാരുഖാൻ, ഷാഹുൽ തുരുത്തി, മുഹമ്മദ് ഖാസിം, ഷാരുഖാൻ, തൗഫിക്ക് ഖരീം, ഫൈസൽ, ഷഹി നാസ്, നിസാം പുന്നക്കാട്, നാസു മുദ്ധീൻ മൗലവി എന്നിവർ സംസാരിച്ചു.