ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീക്കി. എന്നാൽ ക്രമസമാധാന പാലനത്തിനായി ചില നിരോധനങ്ങൾ നിലനിൽക്കും. ഇന്നലെ രാവിലെ 8 മുതൽ 111 വരെ നിരോധനാജ്ഞയിൽ ഇളവു നൽകി ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലെന്നുറപ്പിച്ചതിനു ശേഷം പൂർണമായി നീക്കിയതായി ജമ്മു ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാർ അറിയിച്ചു. ഫെബ്രുവരി 15 മുതൽ ജമ്മുവിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. അവശ്യ സാധനങ്ങൾ കിട്ടാതെ ജനങ്ങൾ വലഞ്ഞിരുന്നു.