cpm-

പുനലൂർ: എൻ.എസ്.എസ് നേതൃത്വവുമായി സി.പി.എം എപ്പോഴും ചർച്ചയ്‌ക്കു തയ്യാറാണെന്നും സമയം വരുമ്പോൾ ചർച്ചയുണ്ടാകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയുടെ ഭാഗമായി പുനലൂരിൽ സംഘടിപ്പിച്ച വാ‌ർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസുമായി നേരിട്ട് ചർച്ച ചെയ്യാൻ പാർട്ടി തയ്യാറാണ്. അതിന് ദൂതന്റെ ആവശ്യമില്ല. അങ്ങോട്ടു ചെന്നോ ഇങ്ങോട്ടുവന്നോ ചർച്ചയാകാം. ഇടതു മുന്നണി അങ്ങോട്ട് ചെന്ന് ചർച്ച നടത്തുന്ന കാര്യത്തിൽ പാർട്ടിക്ക് ദുരഭിമാനമൊന്നുമില്ല. എൻ.എസ്.എസ് നേതൃത്വത്തോട് എന്നും ബഹുമാനമാണ്. എല്ലാ സാമുദായിക സംഘടനകളുമായും പാർട്ടിക്കും മുന്നണിക്കും നല്ല ബന്ധമാണെന്നും കോടിയേരി പറഞ്ഞു.