പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും പാക്കിസ്ഥാനെതിരെയും തീവ്രവാദത്തിനെതിയും പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. മിക്ക രാജ്യങ്ങളും പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആരോപിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ ആരോപണങ്ങളെ തള്ളി മുന്നോട്ട് പോകുകയാണ് ചെയ്തത്.
ഇതേസമയം പാക്കിസ്ഥാനിലെ യുവജനത പുൽവാമ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ആക്രമണത്തെ അപലപിക്കുന്നത്. ഞാനൊരു പാക്കിസ്ഥാനിയാണ്, പുൽവാമ ആക്രമണത്തെ അപലപിക്കുന്നു എന്നെഴുതിയ പ്ളക്കാർഡ് പിടിച്ച് വെറുപ്പിനെതിരെയുള്ള ചലഞ്ച് പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ വെെറലായത്.
പാക്കിസ്ഥാനിലെ പ്രശസ്ത മാദ്ധ്യമപ്രവർത്തക സെഹയർ മിർസയും വെറുപ്പിനെതിരെയുള്ള ചലഞ്ചിന്റെ ഭാഗമായി. എന്റെ മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണപ്പെടുത്തില്ലെന്നും ആരുടേയും രക്തം ചിന്തരുതെന്നും പ്ളക്കാർഡിൽ കുറിക്കുന്നു. ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയുമാണ് പാക്കിസ്ഥാൻ യുവജനത കെെകോർക്കുന്നത്.
“'I won't trade humanity for patriotism.”
— Sonal Hayat Singh ✨ (@SonalHayat) February 19, 2019
Pakistanis post pictures on Facebook condemning #PulwamaAttack, launch #AntiHateChallenge https://t.co/xG3ieFtwSB via @scroll_in pic.twitter.com/dlgLussoq7