pulwama-

ലക്നൗ: പുൽവാമ ഭീകരാക്രംണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബറിനും ഒപ്പമാണ് ഇരുവരും ജവാന്മാരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.

സി.ആർ.പി.എഫ് ജവാൻ അമിത് കുമാർ കോറിയുടെ വീട്ടിലെത്തിയ രാഹുൽ 'നിങ്ങളുടെ വേദന ഞങ്ങൾക്ക് മനസിലാകും' എന്ന് പറഞ്ഞാണ് കുടുംബത്തെ ആശ്വസിപ്പിച്ചത്. 'ഞങ്ങളുടെ അച്ഛന്റെ വിധിയും ഇതുതന്നെയായിരുന്നു'വെന്നാണ് യാത്രയില്‍ൽ പ്രിയങ്ക പറഞ്ഞതെന്നും രാഹുൽ വ്യക്തമാക്കി.

ആ കുടുംബം അവരുടെ ജീവിതം മുഴുവൻ നൽകിയത് ആ മകനാണ്. അദ്ദേഹമാകട്ടെ തന്റെ സ്നേഹവും ശരീരവും ജീവനും രാജ്യത്തിന് നല്‍കി. ആ ത്യാഗത്തിന് രാജ്യം മുഴുവന്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

പിന്നീട് രാഹുലും പ്രിയങ്കയും പുൽവാമയിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ പ്രദീപ് കുമാറിന്റെ വീട് സന്ദർശിച്ചു.

40 സി.ആർ.പി.എഫ് ജവാന്മാരാണ് ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.