dmk-

ചെന്നൈ: ലോക്‌സഭി തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ ബി.ജെ.പി - എ.ഐ.എ.ഡി.എം.കെ സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ മഹാസഖ്യവും. ഡി.എം.കെ യു.പി.എയിൽ തിരിച്ചെത്തിയതിന് പുറമെ, ഇടത് പാർട്ടികളും വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എൽ എന്നീപാർട്ടികളും സഖ്യത്തിലുണ്ട്. സീറ്റ് വിഭജനത്തിൽ പാർട്ടികളുമായി ധാരണയിലെത്തിയെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 40 മണ്ഡലങ്ങളിലും സഖ്യമായി മത്സരിക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സഖ്യത്തിൽ ആശയകുഴപ്പം ഇല്ലെന്നും വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യത്തിൽ പി.എം.കെ, ഡി.എം.ഡി.കെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി എന്നീ പാർട്ടികളാണ് ഉള്ളത്. ഇത് മൂന്നാം തവണയാണ് ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്.