actress-aiswarya

മലയാള സിനിമയുടെ പുതിയ താരോദയമാണ് നടി ഐശ്വര്യ ലക്ഷ്മി. കുറഞ്ഞ കാലയളവ് കൊണ്ട് നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാൻ താരത്ത് കഴിഞ്ഞു. ടൊവിനോ തോമസിന്റെ നായികയായെത്തിയ മായാനദിയിൽ ഐശ്വര്യയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഐശ്വര്യ ലക്ഷ്മി നായികായിത്തിയിരുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ എത്തിയ വിജയ് സൂപ്പറും പൗർണമിയും ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

എന്നാൽ താരത്തിന്റെ പുതിയ വേഷവിധാനമാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഏഷ്യാവിഷൻ അവാർഡ് നിശക്ക് എത്തിയ ഐശ്വര്യയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പർപ്പിൾ നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചെത്തിയ ഐശ്വര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികുകയാണ്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.

'ഇത് ഞങ്ങളെ ഐഷു അല്ല,​ ‌ഞങ്ങളെ ഐഷു ഇങ്ങിനെയല്ല' ഇങ്ങിനുള്ള നിരവധി കമന്റുകളാണ് സോഷ്യൽ പ്രചരിക്കുന്നത്. എന്നാൽ താരത്തിന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഐശ്വര്യ ലക്ഷ്മി വസ്ത്രധാരണത്തിൽ മാന്യത പുലർത്തിയിട്ടുണ്ടന്ന് പറഞ്ഞ് മറ്റു ചിലർ താരത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.