bjp-

മീററ്റ് : പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനിക​​ന്റെ ശവസംസ്കാര ചടങ്ങിൽ 'ഷൂ' ധരിച്ച് പങ്കെടുത്ത ബി.ജെ.പി മന്ത്രിമാർക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധവും ശകാരവും. കൊല്ലപ്പെട്ട സൈനികൻ അജയ് കുമാറി​​ന്റെ ശവസംസ്കാര ചടങ്ങിനിടെയാണ് സംഭവം. മൃതദേഹത്തെ അപമാനിക്കും വിധമുള്ള മന്ത്രിമാരുടെ നടപടിയാണ്​ ബന്ധുക്കളുടെ രോഷത്തിനിടയാക്കിയത്​.

കേന്ദ്രമന്ത്രി സത്യപാൽ സിംഗ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ്, മീററ്റ് എം.എൽ.എ രാജേന്ദ്ര അഗർവാൾ തുടങ്ങിയവരോടാണ്​ സൈനികന്റെറ ബന്ധുക്കൾ പൊട്ടിത്തെറിച്ചത്. മൃതദേഹം ദഹിപ്പിക്കുന്ന സമയത്തും ബി.ജെ.പി നേതാക്കൾ ഷൂ അഴിക്കാതിരുന്നതാണ്​ ബന്ധുക്കളെ ചൊടിപ്പിച്ചത്​. ഒന്നാം നിരയിലാണ് നേതാക്കൾ ഇരുന്നത്.

ബി.ജെ.പി നേതാക്കളോട് ബന്ധുക്കൾ രോഷാകുലരായി സംസാരിക്കുകയും ഷൂ അഴിപ്പിക്കുകയും ചെയ്യുന്നതി​​ന്റെറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്​. ബന്ധുക്കൾള്‍ പൊട്ടിത്തെറിച്ചതോടെ നേതാക്കൾമാപ്പ് പറയുന്നതും വീഡിയോയിലുണ്ട്. അഗർവാളും സത്യപാൽസിംഗും സംഭാഷണത്തിനിടെ ചിരിക്കുന്നതായുള്ള മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്

തിങ്കളാഴ്ച്ച പുൽവാമയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ അജയ് കുമാർ (27) ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 14ന് 40 ജവാൻമാരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തെ തുടർന്നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി