ന്യൂഡൽഹി: സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുഹമ്മദ് ബിൻ സൽമാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം.
850 തടവുകാരെ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഉത്തരവിട്ടതായി വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചു.