sandesam-movie

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും അക്ഷേപഹാസ്യ സിനിമയായ സന്ദേശത്തിലെ കാഴ്ചപ്പാടിനെതിരെ തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് ശ്യം പുഷ്‌കർ. സത്യൻ അന്തിക്കാട് ചിത്രമായ സന്ദേശം യാതൊരു സന്ദേശവും നൽകുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണെന്നും ശ്യാം പുഷ്‌കരൻ വ്യക്തമാക്കി.

ശ്യം പുഷ്കരൻ തിരക്കഥ എഴുതിയ കുമ്പളങ്ങി നൈറ്റ്സ്’ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സന്ദേശം സിനിമ വിദ്യാർത്ഥി രാഷ്ട്രീയത്തിന് എതിരായായാണ് സംസാരിക്കുന്നത്. താൻ വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്നും,​ കുട്ടികൾക്ക് ഏതെങ്കിൽ രാഷ്ട്രീയം ഉണ്ടായിരിക്കേണ്ടതാണെന്നും ശ്യാം പറഞ്ഞു.

എന്നാൽ ചിത്രത്തെ വിമർശിച്ച ശ്യാം പുഷ്കറിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ കുറ്റപ്പെടുത്തലുമായി എത്തി. എന്നാൽ ശ്യാം പറഞ്ഞതിലും കാര്യമുണ്ടെന്നും ചിത്രം മുഴുവനായി പരിശോധിക്കുകയാണെങ്കിൽ അത് മനസിലാക്കാൻ സാധിക്കുമെന്നും മറ്റു ചിലർ വാദിക്കുന്നു. അതുകൊണ്ട് തന്നെ ശ്യാം പുഷ്കറിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന സന്ദേശത്തിൽ ജയറാമും ശ്രീനിവാസനുമായിരുന്നു നായകന്മാർ.