crime

മലപ്പുറം: പെരിന്തൽമണ്ണയിൽ 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പുലാമന്തോൾ തിരുനാരായണപുരം സ്വദേശി 35കാരനായ മുജീബ് റഹ്മാനാണ് പിടിയിലായത്. മൂന്ന് മാസം മുൻപാണ് സംഭവം.

കുട്ടിയുടെ വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അദ്ധ്യാപകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെയും പെരിന്തൽമണ്ണ പൊലീസിനെയും വിവരം അറിയിച്ചു. സി.ഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തത്.