che-guevara

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഹാർബറിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനിടെ സംസാരിക്കാനായി മൈക്കിന് മുൻപിലെത്തിയ മുഖ്യമന്ത്രി ആദ്യം മറ്റൊരു കാര്യമുണ്ടെന്ന് പറഞ്ഞാണ് ആരംഭിച്ചത്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും ശരണം വിളിച്ചയാളെ ശാസിച്ചത് ഓർമ്മപ്പെടുത്തിയാണ് പിണറായി വിജയൻ സംസാരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ കേട്ട് ആവേശത്തിലായ പ്രവർത്തകർ പക്ഷേ അടുത്ത വാക്കുകൾ തങ്ങൾക്ക് നേരെയുള്ള ശാസനയായിരിക്കുമെന്ന് പ്രതീക്ഷിച്ചുകാണില്ല. സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവർത്തകരെ ശാസിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെ ചെയ്തത്. കൊല്ലം സംഭവം വിവരിച്ചപ്പോൾ കൈയ്യടിച്ച പ്രവർത്തകരുടെ ഫ്യൂസ് ഊരിയ അവസ്ഥയായിരുന്നു.

പരപ്പനങ്ങാടി ഹാർബറിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവർത്തകരെ താക്കീത് ചെയ്തത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം. ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമായി പൊതുവേദികളെ മാറ്റരുത്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോ കൂടിയാണത്. വേറെ ഒരു വേദിയിൽ അത് ഉയർത്തുന്നതിൽ തെറ്റില്ല. പക്ഷേ, അതിന്റെ സ്ഥലമല്ല ഇത്. എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പേകേണ്ട കാര്യമില്ല. അതിന് വേദികൾ വേറെ ഉണ്ട്. അവിടങ്ങളിൽ ഈ കൊടി ആവേശപൂർവം കൊണ്ടുപോകാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെരിയ ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ച് തകർത്തു