news

1. കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. കൊലപാതകം ആസൂത്രണം ചെയ്തത് എം.എല്‍.എയുടെ അറിവോടെ. പീതാംബരന്‍ കുറ്റം ഏറ്റെടുത്തത് പാര്‍ട്ടിയുടെ അറിവോടെ. സി.പി.എം ലോക്കല്‍, ഏരിയ തലത്തില്‍ മാസങ്ങള്‍ മുന്‍പു തന്നെ ഗൂഢാലോചനയും ആസൂത്രണവും നടന്നു

2. കൊലപാതകം നടക്കും എന്ന് പാര്‍ട്ടി അനുഭാവികള്‍ക്ക് നേരത്തെ തന്നെ അറിയാം ആയിരുന്നു. കണ്ണൂരിലെ ക്രിമിനലുകളുമായി അറസ്റ്റിലായ പീതാംബരന് അടുത്ത ബന്ധം എന്നും ശരതിന്റെ കുടുംബം. ആരോപണം നിഷേധിച്ച് ഉദുമ എം.എല്‍.എ. ഇപ്പോഴത്തേത് രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്നും മകന്‍ നഷ്ടപ്പെട്ട മാതാ പിതാക്കളുടെ ദുഖം മനസിലാക്കുന്നതായും കെ. കുഞ്ഞിരാമന്‍


3. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്റെ കുടുംബവും. സത്യാവസ്ഥ പുറത്തു വരാന്‍ സി.ബി.ഐ അന്വേഷണം വേണം എന്ന് അച്ഛന്‍ കൃഷ്ണന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും എന്നും ശരത്തിന്റെയും കൃപേഷിന്റേയും കുടുംബം. അതിനിടെ, കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണ ആവശ്യത്തെ തള്ളി സി.പി.എം. സംഭവത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ തെളിവ് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക ആണ് വേണ്ടത് എന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക അന്വേഷണം. കേരളത്തിലെ എല്ലാ കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കണം എന്നുണ്ട് എങ്കില്‍ കേരള പൊലീസ് എന്തിന് എന്നും കോടിയേരിയുടെ ചോദ്യം

4. കൊച്ചി തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായത്, ഗുരുതര സുരക്ഷാ വീഴ്ച എന്ന് റിപ്പോര്‍ട്ട്. 2006-ല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയ കമ്പനി പിന്നീട് ഒരിക്കല്‍ പോലും അത് പുതുക്കിയിട്ടില്ല. കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവര്‍ത്തന രഹിതം എന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം ആരംഭിച്ചു

5. സുരക്ഷാ വീഴ്ച അന്വേഷിക്കുന്നത്, എറണാകുളം, കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍. കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തം അല്ല എന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. തീ പിടിത്തത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

6. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഉച്ചയ്ക്കു ശേഷം ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ ആരംഭിക്കും. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് എതിരെ ഡല്‍ഹി പൊലീസ് ചുമത്തി ഇരിക്കുന്നത്, ആത്മഹത്യ പ്രേരണ കുറ്റം. കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി കോടതി തള്ളി ഇരുന്നു.

7. സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യ എന്നാണ് കുറ്റപത്രത്തില്‍. പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാലഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

8. മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിന് എതിരായ കര്‍ഷകരുടെ ലോംഗ്മാര്‍ച്ച് ആരംഭിച്ചു. പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍ മാര്‍ച്ചിന് അനുമതി ഇല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര പൊലീസ്

9. കര്‍ഷകരോഷം ഉയരുന്നതിന്റെ ഭയമാണ് സര്‍ക്കാരിനെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ. പല കര്‍ഷകസംഘങ്ങളെയും തടഞ്ഞതിനാല്‍ ഇന്നലെ വൈകിട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന യാത്ര മാറ്റി വയ്ക്കുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ലോംഗ് മാര്‍ച്ചിനെ തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കാം എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് രണ്ടാം ലോംഗ് മാര്‍ച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രഖ്യാപിച്ചത്.

10. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. ഇതിനിടെ കര്‍ഷക സമരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി മന്ത്രിയായ ഗിരീഷ് മഹാജനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി ഇരുന്നു എങ്കിലും സമവായ ശ്രമങ്ങള്‍ ഫലം കണ്ടില്ല

11. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം ഇന്ന് പൂര്‍ത്തിയാകും. ഇന്ത്യയുടെ വാദം പൂര്‍ത്തിയായ കേസില്‍ പാകിസ്ഥാന്റെ മറുപടി വാദമാണ് ഇന്ന് നടക്കുക. നീതിപൂര്‍വ്വമായ വിചാരണ ഉറപ്പുവരുത്തുകയും കോണ്‍സുലാര്‍ ബന്ധം അനുവദിക്കുകയും വേണമെന്ന് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

12. രാജ്യത്തിന് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പാകിസ്ഥാനെ പ്രതിരോധത്തില്‍ ആക്കുന്ന വാദമായിരുന്നു ഇന്നലെ ഇന്ത്യയടേത്. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ പൗരനാണ് എന്നതിനും ചാരനല്ല എന്നതിനും തെളിവുണ്ട്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നല്‍കിയ രേഖകളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കോടതിയെ ബോധിപ്പിച്ചു. മുംബയ് ഭീകരാക്രമണ കേസിലെ പ്രതിയായിരുന്ന അജ്മല്‍ കസബിന് ഇന്ത്യ നല്‍കിയ നിയമ സഹായം പോലൂം പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന് അനുവദിച്ചില്ല എന്ന് ഇന്ത്യ കുറ്റപ്പെടുത്തി ഇരുന്നു