security-tightened

ശ്രീനഗർ: പുൽവാമയിൽ 40 ജവാൻമാർ കൊല്ലപ്പെട്ട ആക്രമണത്തിന് സമാനമായ ആക്രമണം നടത്താൻ ജയ്‌ഷെ മുഹമ്മദ് വീണ്ടും തയാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. 48 മണിക്കൂറിൽ സൈനിക വാഹനവ്യൂഹം ആക്രമിക്കാനാണ് ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാശ്‌മീരിലും പരിസരങ്ങളിലും സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിൽ സൈനികരെ കൊണ്ടുപോകുന്നതിന് പുതിയ മാർഗനിർദേശം. കരസേന, സിആർപിഎഫ്, ബിഎസ്എഫ് ഭടന്മാരെ ഒരുമിച്ചായിരിക്കും ഇനി വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. ഈസമയങ്ങളിൽ പൊതുഗതാഗതം നിർത്തിവയ്ക്കും. സൈനികർക്കുള്ള ഇടത്താവളങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യും.