പാറ്റ്ന: ബീഹാറിൽ അടുത്തിടെ നടന്ന ജൂനിയർ എൻജിനിയർ യോഗ്യതാ നിർണയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് സണ്ണി ലിയോൺ. ബോളിവുഡിലെ മാദകനടിയാണ് കക്ഷി എന്നുകരുതിയെങ്കിൽ തെറ്റി. ഇത് ആള് വേറെ.ബീഹാറിലെ എൻജിനീയറാണ് ഈ യുവതി. നടിയുടെ പേരുമായി വന്ന സാമ്യമാണ് അവരെ പ്രശസ്തയാക്കിയത്. സണ്ണി എന്നാണ് യുവതിയുടെ പേര് . അച്ഛന്റെ പേര് ലിയോൺ.അങ്ങനെ സണ്ണിലിയോണായി.
പരീക്ഷയിൽ 98.5 പോയിന്റ് നേടിയാണ് സണ്ണി ഒന്നാം റാങ്ക് നേടിയത് . ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയർ എൻജിനിയർ പോസ്റ്റിലേക്ക് ജനുവരി 15 മുതൽ 31 വരെയാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വാർത്ത പുറത്തുവന്നത്. നേരത്തേ ബീഹാറിൽ നടക്കുന്ന പരീക്ഷകളിൽ വൻ ക്രമക്കേടാണ് നടന്നിരുന്നത്.
സണ്ണിലിയോണിന് ഒന്നാംറാങ്ക് കിട്ടിയ വിവരം പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്നറിയാതെ ബീഹാർ സർക്കാരിനെയും പരീക്ഷാബോർഡിനെയും പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ചിലർ രംഗത്തെത്തിയിരുന്നു. പിന്നീട് സംഭവിച്ചതെന്താണെന്ന് പിടികിട്ടിയതോടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് തടിയൂരി.