മലദ്വാര ഫിസ്റ്റുലയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും റെക്ടോ - വജൈനൽ ഫിസ്റ്റുലയെപ്പറ്റി ജനങ്ങളിൽ അവബോധം കുറവാണ്. മലദ്വാര ഫിസ്റ്റുലയിൽ ഫിസ്റ്റുല നാളങ്ങൾ മലദ്വാരത്തിന്റെ സമീപ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ റെക്ടോ വജൈനൽ ഫിസ്റ്റുലയിൽ മലദ്വാരവും യോനീനാളവും ബന്ധപ്പെട്ട് ഒരു നാളം സംജാതമാകുന്നു. ഇതുകാരണം മലവിസർജന സമയത്ത് ഈ നാളത്തിലൂടെ മലം യോനീനാളത്തിലേക്ക് പ്രവേശിക്കാം. അതുപോലെ ആർത്തവ സമയത്ത് ആർത്തവ രക്തം യോനീനാളത്തിൽ നിന്ന് മലദ്വാരത്തിലേക്ക് പോകാം.
ലക്ഷണങ്ങൾ
1. യോനീനാളത്തിൽ മലാംശം, അധോവായു, പഴുപ്പ് ഇവയുടെ സാന്നിദ്ധ്യം
2. ദുർഗന്ധപൂരിതമായ യോനീസ്രവം
3. യോനീനാളത്തിലും മൂത്രാശയത്തിലും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ
4. മലദ്വാര - യോനീനാള ഭാഗത്ത് ഉണ്ടാകുന്ന വേദന / വീക്കം
5.വേദനയോടുകൂടിയ ലൈംഗികബന്ധം
കാരണങ്ങൾ
1. പ്രസവം സുഗമമാക്കാൻ ചെയ്യുന്ന ചെറു-ശസ്ത്രക്രിയകളും മലദ്വാര വലയപേശികൾക്ക് ഉണ്ടാകുന്ന തകരാറുകളും ഈ രോഗത്തിലേക്ക് നയിക്കാം.
2. മലദ്വാരത്തിനും യോനീനാളത്തിനും ഇടയിൽ ഉണ്ടാകുന്ന പരുക്കൾ പൊട്ടുമ്പോൾ പഴുപ്പ് വാർന്നു പോയശേഷം രണ്ടിനെയും തമ്മിൽ ബന്ധിക്കുന്ന നാളങ്ങൾ ഉണ്ടാകാം.
3. ഗർഭാശയം നീക്കുന്ന പോലുള്ള ശസ്ത്രക്രിയകൾ, യോനീഭാഗത്തോ മലദ്വാരത്തിലോ ഉള്ള ട്യൂമർ നീക്കം ചെയ്യുന്ന സർജറികളോ, കാൻസറിനുള്ള റേഡിയേഷൻ ചികിത്സ കൊണ്ടോ ഉണ്ടാകാം.
ചികിത്സ
1. ആധുനിക വൈദ്യശാസ്ത്രത്തിൽ ശസ്ത്രക്രിയയാണ് ഒരേ ഒരു പോംവഴി.
അവയവങ്ങളുടെ ഘടനാവ്യതിയാനം, മലനിയന്ത്രണ ശേഷിക്കുണ്ടാകുന്ന തകരാർ, ആവർത്തന സാദ്ധ്യത ഒക്കെ പരിമിതികളാണ്.
2. ആയുർവേദ ചികിത്സയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കി ആവർത്തന സാദ്ധ്യതയോ, സങ്കീർണതകളോ ഇല്ലാതെ ഈ രോഗം ഭേദപ്പെടുത്താനാകും.
ചികിത്സാകാലയളവിൽ രോഗികൾക്ക് സ്വന്തം ജോലിയിൽ തുടരുവാനും ബെഡ് റെസ്റ്റ് / ആശുപത്രിവാസം ഇല്ലാതെ തന്നെ സുരക്ഷിതമായി ചികിത്സിക്കാൻ ആയുർവേദം കൊണ്ടാകും.
ഡോ. ദിപു സുകുമാർ
വി-കെയർ സ്കിൻ ക്ളിനിക് & പൈൽസ് സെന്റർ
കാട്ടാക്കട
ഫോൺ: 9446794293
8547191031