1.' മഞ്ഞനദി" എന്ന അപരനാമത്തിൽ അറിയപ്പെടുന്നതേത്?
ഹുവാങ്ഹോ
2. രാമചരിത മാനസം രചിച്ചതാര്?
തുളസീദാസ്
3. ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
റോബർട്ട് വാൽപോൾ
4. രവീന്ദ്രനാഥ ടാഗോർ സർ പദവി ഉപേക്ഷിക്കാനുള്ള കാരണം എന്തായിരുന്നു?
1919ലെ ജാലിയൻവാലാബാഗ് സംഭവം
5. ബഹിരാകാശപേടകത്തെ നയിച്ച ആദ്യ വനിത ആര്?
എയ്ലിൻ കോളിൻ
6. ഇല പാകം ചെയ്യുന്ന ആഹാരപദാർത്ഥങ്ങൾ കാണ്ഠത്തിൽ കൂടി ചെടിയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നതിന് സഹായിക്കുന്ന സസ്യകോശം ഏത്?
ഫ്ളോയം
7. സിംഹഭൂമി എന്ന കൃതിയുടെ കർത്താവ് ആര്?
എസ്.കെ. പൊറ്റെക്കാട്
8. കുഞ്ചൻനമ്പ്യാർ അവതരിപ്പിച്ച പ്രഥമ ഓട്ടൻതുള്ളൽ ഏത്?
കല്യാണ
സൗഗന്ധികം
9. ഭരണഘടന ഭേദഗതി ചെയ്യൽ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
ദക്ഷിണാഫ്രിക്ക
10. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരുടെ രചനയാണ്?
കാറൽ മാർക്സ്
11. ശൂന്യാകാശത്തു നടന്ന ആദ്യ വനിത ആര്?
സ്വെറ്റലാറ സവിറ്റ്സ്കയ
12. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നതാരെ?
മുഹമ്മദ്ബിൻ തുഗ്ളക്ക്
13. ഹരിതവിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
നോർമൻ
ബോർലേങ്ങ്
14.ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്ക്കർ
15. നോർവേയുടെ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു?
സ്റ്റോർട്ടിംഗ്
16. തായ്വാന്റെ തലസ്ഥാനം ഏത്?
തായ്പെ
17. സൈക്കിളുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ഏത്?
െബയ്ജിങ്ങ്
18. സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഹെൻട്രിബെക്ക്വറൽ
19. യു.എൻ.ഒയുടെ ഏഷ്യക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ ആരായിരുന്നു?
യു. താന്ത്