weekly-prediction

അശ്വതി: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യാഴാഴ്ച ദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.


ഭരണി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


കാർത്തിക: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. ശനിയാഴ്ചദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.


രോഹിണി: മാതൃഗുണം ഉണ്ടാകും, വിദേശത്ത് നിന്നും ധനലാഭവും സഹോദരാദിഗുണവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.


മകയീരം: ഇടവരാശിക്കാർക്ക് കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം, വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.


തിരുവാതിര: അംഗീകാരങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. ശനിയാഴ്ച ദിവസം അയ്യപ്പക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രജപം ഇവ പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.


പുണർതം: വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. ഗൃഹവാഹന ഗുണം ലഭിക്കും. ദുർഗാ ദേവിക്ക് പട്ട് ചാർത്തുക, കളഭാഭിഷേകം നടത്തുക.ചൊവ്വാഴ്ച ദിവസം അനുകൂലം.


പൂയം: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പ്രശസ്തിയും, സന്തോഷവും ഉണ്ടാകും. ദുർഗാ ദേവിക്ക് പട്ട് ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


ആയില്യം: സാമ്പത്തിക നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ആയില്യം നക്ഷത്ര ദിവസം സർപ്പ പ്രീതി വരുത്തുകയും, മണ്ണാറശാല നാഗരാജാ ക്ഷേത്ര ദർശനവും പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂല സമയം.


മകം: കർമ്മഗുണാഭിവൃദ്ധി ഉണ്ടാകും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂരം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടം ഉണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വ്യാഴാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമാകുന്നു. മഹാഗണപതിക്ക് കറുക മാല ചാർത്തുക.


ഉത്രം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.


അത്തം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും.പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. ചൊവ്വാഴ്ച ദിവസം അനുകൂലം.


ചിത്തിര: കർമ്മപുഷ്ടിക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടം ഉണ്ടാകും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ചെലവ് വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.


ചോതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടം ഉണ്ടാകും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


വിശാഖം: ചെലവുകൾ വർദ്ധിക്കും. മാതൃഗുണം ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഗൃഹവാഹന ഗുണം ലഭിക്കും. കർമ്മ സംബന്ധമായി ദൂര യാത്രകൾ ആവശ്യമായി വരും. ശാസ്താവിന് ഭസ്മാഭിഷേകം. വെള്ളിയാഴ്ച ദിവസം അനുകൂലം.


അനിഴം: ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. കർമ്മ സംബന്ധമായി നേട്ടങ്ങൾ ഉണ്ടാകും. ഏഴരശനികാലമായതിനാൽ പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. നരസിംഹമൂർത്തിക്ക് പാനകം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


കേട്ട: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭാവികാര്യങ്ങളെകുറിച്ച് തീരുമാനം എടുക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഏഴരശനികാലമായതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ഭദ്രകാളിക്ഷേത്രത്തിൽ അട നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


മൂലം: പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചെലവുകൾ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതൃ ഗുണം ലഭിക്കും. വെള്ളിയാഴ്ച ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരാടം: മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ശിവന് ശംഖാഭിഷേകം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.


ഉത്രാടം: പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദേവിക്ക് കുങ്കുമാർച്ചന നടത്തുക.വ്യാഴാഴ്ച ദിവസം അനുകൂലം.


തിരുവോണം: ആഗ്രഹസാഫല്യം ഉണ്ടാകും. കുടുബകലഹത്തിന് സാദ്ധ്യത. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.


അവിട്ടം: പിതൃഗുണം പ്രതീക്ഷിക്കാം, വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചതയം: സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. ധാരാളം യാത്രകൾ ആവശ്യമായിവരും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസ്സം നേരിടും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരുരുട്ടാതി: ആഗ്രഹം സഫലീകരിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ശാസ്താക്ഷേത്ര ദർശനം പരിഹാരമാകുന്നു. ബുധനാഴ്ച ദിവസം ഉത്തമമാണ്.

ഉത്രട്ടാതി: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും. ബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും, ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


രേവതി: വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. ആരോഗ്യപരമായി നല്ലകാലമല്ല. സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സന്താനഗുണം ഉണ്ടാകും. വാഹനയാത്രയിൽ സൂക്ഷിക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.വിഷ്ണുസഹസ്രനാമം ജപിക്കുക.