news

1. പെരിയ ഇരട്ട കൊലപാതകത്തില്‍ സി.പി.എമ്മിന് വീണ്ടും കുരുക്ക്. കോണ്‍ഗ്രസുകാര്‍ക്ക് എതിരെ കൊലവിളി നടത്തുന്ന കാസര്‍കോട്ടെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റം വി.പി.പി മുസ്തഫയുടെ ഭീഷണി പ്രസംഗം പുറത്ത്. അധികം കളിച്ചാല്‍ കോണ്‍ഗ്രസുക്കാരെ വച്ചെക്കില്ലെന്ന് വി.പി.പി മുസ്തഫ. ക്ഷമ നശിച്ചാല്‍ സി.പി.എം ഏത് രീതിയില്‍ പ്രതകരിക്കുമെന്ന് അറിയില്ലെന്നും മുസ്തഫ

2. പീതാംബരന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആയിരുന്നു പ്രസംഗം. ജനുവരി 7ന് കല്യാട്ടെ സി.പി.എം പരിപാടിയില്‍ ആയിരുന്നു പ്രസംഗം. അതേസമയം, ആരോപണം നിഷേധിച്ച് വി.പി.പി മുസ്തഫ. പ്രസംഗത്തിന്റെ ചില ഭാഗം മാത്രം എടുത്ത് മാദ്ധ്യമങ്ങള്‍ വിവാദമാക്കുന്നു എന്ന് മുസ്തഫ. പൂര്‍ണ ബോധ്യത്തോടെ ആണ് പ്രസംഗിച്ചത്. അക്രമം ഉണ്ടായ സാഹചര്യത്തില്‍ അതിന് എതിരെ പ്രസംഗിച്ചതാണ്. ഇത്തരമൊരു പ്രതിഷേധ യോഗം ചേരാനുള്ള സാഹചര്യം ആരും വിലയിരുത്തുന്നില്ല എന്നും പ്രതികരണം.

3. പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചിട്ടും മോദി സന്തോഷവാന്‍ എന്ന് രാഹുല്‍ ഗാന്ധി. സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നല്‍കി. ജീവന്‍ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നും ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം മോദിക്ക് എതിരെ കോണ്‍ഗ്രസ് വക്താവും ആരോപണം ഉന്നയിച്ചതിന് പിന്നാലെ.

4. ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അപമാനിച്ചു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും. ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം മുഴുവന്‍ ദു:ഖം ആചരിച്ച സമയത്ത് പ്രധാനമന്ത്രി പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിന്റെ തിരക്കില്‍ ആയിരുന്നു. ആക്രമണ വാര്‍ത്ത അറിഞ്ഞിട്ടും 4 മണിക്കൂര്‍ ചിത്രീകരണം തടുര്‍ന്നു. അധികാര ദാഹത്താല്‍ മോദി മനുഷ്യത്വം മറന്നു. ജവാന്മാരുടെ ജീവിതത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നു.

5. പുല്‍വാമ വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയം കലര്‍ത്തുന്നു. പുല്‍വാമയില്‍ നടന്നത് രാജ്യത്തിന്റെ ആര്‍ജ്ജവത്തിനോട് ഉള്ള ആക്രമണമാണ്. ഇതു പോലൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയങ്കിലും ഉണ്ടോ എന്നും സുര്‍ജേവാലയുടെ ചോദ്യം. തീവ്രവാദികള്‍ക്ക് ഇത്രയധികം തോതില്‍ ആര്‍.ഡി.എക്സും റോക്കറ്റ് ലോഞ്ചറും ലഭിച്ചത് എങ്ങനെ എന്ന് അന്വേഷിക്കണം എന്നും സുര്‍ജേവാല. ഭീകരാക്രമണത്തെ കുറിച്ച് എട്ടാം തീയതി തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് എന്തു കൊണ്ട് അവഗണിച്ചെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുര്‍ജേവാലയുടെ ചോദ്യം

6. ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എന്‍.എസ്.എസ്. വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുവരില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും എന്‍.എസ്.എസ്

7. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ല. നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍ എന്നും സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി സമവായത്തിന് തയ്യാര്‍ എന്നും വേണ്ടിവന്നാല്‍ അവിടെ ചെന്ന് ചര്‍ച്ച നടത്താം എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇന്നലെ

8. കൊച്ചി തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായത്, ഗുരുതര സുരക്ഷാ വീഴ്ച എന്ന് റിപ്പോര്‍ട്ട്. 2006-ല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയ കമ്പനി പിന്നീട് ഒരിക്കല്‍ പോലും അത് പുതുക്കിയിട്ടില്ല. കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവര്‍ത്തന രഹിതം എന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം ആരംഭിച്ചു

9. സുരക്ഷാ വീഴ്ച അന്വേഷിക്കുന്നത്, എറണാകുളം, കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍. കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തം അല്ല എന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. തീ പിടിത്തത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

10. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ വിലക്കണം എന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഭരണ സമിതി, ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് വിലക്കും മഹിഷ്‌കരണവും സംബന്ധിച്ച് കത്ത് അയച്ചതായി ദേശീയ മാദ്ധ്യമം

12. ചെയര്‍മാന്‍ വിനോദ് റായിയുടെ അനുമതിയോടെ സി.ഇ.ഒ രാഹുല്‍ ജോഹ്രി ആണ് കത്ത് തയ്യാറാക്കിയത് എന്ന് വിവരം. ഐ.സി.സിയുമായി ഇക്കാര്യം നേരിട്ട് ചര്‍ച്ച ചെയ്യണോ എന്ന കാര്യം വിനോദ് റായി ആവും തീരുമാനിക്കുക. എന്നാല്‍ ഇക്കാര്യം ഇതുവരെ ഇരുവരും സ്ഥിരീകരിച്ചിട്ടില്ല, കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാതെ ഐ.സി.സിയും