സിനിമ പാരഡീസോ ക്ളബിന്റെ സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാഡ് ലഭിച്ച സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ മാസ്റ്റർക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. 62 വർഷമായി അദ്ദേഹം സിനിമാ മേഖലയിൽ പ്രവർത്തിച്ച് വരുന്നു. താങ്കളുടെ നേട്ടത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. അദ്ദേഹത്തോടൊപ്പം എത്ര സിനിമ ചെയ്തു എന്നെനിക്ക് ഒാർമ്മയില്ല, എങ്കിലും 200 ലധികം സിനിമ ചെയ്യാൻ എനിക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ പറഞ്ഞു.
മലയാളികൾ എപ്പോഴും ഒാർത്തുവെയ്ക്കുന്ന സംഘട്ടന രംഗങ്ങൾ ത്യാഗരാജൻ മാസ്റ്റർ ചെയ്തിട്ടുണ്ട്. ‘സംഘട്ടനം ത്യാഗരാജൻ’ എന്ന് ടൈറ്റിൽ കാർഡിൽ കണ്ടു വളർന്ന മലയാളികളുടെ സിനിമാ കാഴ്ചകളുടെ ഏറ്റവും വലിയ നൊസ്റ്റാൾജിയ തന്നെയായിരുന്നു. ത്യാഗരാജൻ മാസ്റ്റരെ ആദരിക്കുന്ന ചടങ്ങിൽ മരക്കാറിന്റെ സെറ്റിൽ നിന്ന് വിഡിയോ വഴിയാണ് മോഹൻലാൽ ആശംസ അർപ്പിക്കുന്നത്. മരക്കാറിൽ ത്യാഗരാജൻ മാസ്റ്ററുടെ മനോഹരമായ സംഘട്ടന രംഗങ്ങൾ ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു.