kerala-uni-info

പരീക്ഷ മാറ്റിവെച്ചു

22 മുതൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾ മാർച്ച് 8 മുതൽ നടത്തും

25 ന് നടത്താനിരുന്ന ബി.എ/ബി.എസ് സി ആന്വൽ സ്‌കീം പാർട്ട് I ഇംഗ്ലീഷ് പേപ്പർ I (പ്രോസ്) പരീക്ഷ മാർച്ച് 8 ലേക്ക് മാറ്റി.


പ്രാക്ടിക്കൽ

കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എസ്.സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ പ്രോഗ്രാമിംഗ് ലാബ് III പരീക്ഷ 27, 28 തീയതികളിലും ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രിയുടെ ഇൻഡസ്ട്രിയൽ കെമിസ്ട്രി ലാബ് III പരീക്ഷ 26, 27 തീയതികളിലും അതതു പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ്, സുവോളജി, കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ബോട്ടണി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

എം.ഡി.എസ് പാർട്ട് II (ഓറൽ പത്തോളജി & മൈക്രോബയോളജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

2014 - 2017 അദ്ധ്യയന വർഷത്തിലെ (എഫ്.ഡി.പി സി.ബി.സി.എസ്) ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികൾ (എൻ.എസ്.എസ്, എൻ.സി.സി, സ്‌പോർട്സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കോളേജ് തലത്തിലും ഗ്രേസ്‌മാർക്ക് ശുപാർശ ചെയ്യേണ്ട അതത് വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി സർവകലാശാല കൺട്രോളർക്ക് മാർച്ച് 20 നു മുൻപ് സമർപ്പിക്കണം.

ദേശീയ ശാസ്ത്രദിനം

സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ കോളേജുകളും ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് ശാസ്ത്രസംബന്ധിയായ പരിപാടികൾ സംഘടിപ്പിക്കേതാണ്.

തീയതി നീട്ടി

സെന്റർ ഫോർ അഡൾറ്റ് കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ എക്സ്റ്റൻഷനു കീഴിൽ പാങ്ങോട് മന്നാനിയ കോളേജ് ഒഫ് ആർട്സ് & സയൻസിൽ നടത്തി വരുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന തീയതി മാർച്ച് 15 വരെ നീട്ടി. യോഗ്യത: പ്ലസ്ടു, ക്ലാസ് അവധി ദിവസങ്ങളിൽ. വിശദവിവരങ്ങൾക്ക്: 9048538210


സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 28 വരെ നീട്ടി. യോഗ്യത: 50 ശതമാനം മാർക്കോടെയുളള ബിരുദം. അപേക്ഷകർ ബിരുദ തലത്തിൽ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനം നടത്തുന്ന ഹിന്ദി പരീക്ഷ പാസായിട്ടുളളവരോ ആയിരിക്കണം. ഫോൺ: 9207639544, 9349439544

പുതുക്കിയ ഇന്റർവ്യൂ തീയതി

ബോട്ടണി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി 26 ന് നടത്താനിരുന്ന ഇന്റർവ്യൂ മാർച്ച് 1 ന് ഉച്ചയ്ക്ക് 12 മണി മുതൽ നടത്തും. ഫോൺ: 0471 2386426