പുൽവാമ ഭീകരാക്രമണത്തെയും കാസർകോടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെയും അപലപിച്ച് നടൻ മോഹൻലാൽ. തന്റെ ബ്ലോഗിൽ അവർ മരിച്ചുകൊണ്ടിരിക്കുന്നു. നാം ജീവിക്കുന്നു എന്ന തലക്കെട്ടോടെയുള്ള കുറിപ്പൂടയാണ് മോഹൻലാൽ പ്രതികരിച്ചിരിക്കുന്നത്. പുൽവാമയിൽ മരണപ്പെട്ട ധീരജവാന്മാരുടെ വേണ്ടപ്പെട്ടവരുടെ വേദനകളും തേങ്ങലുകളുമാണ് ഇപ്പോൾ എഴുതാൻ വീണ്ടും പ്രേരിപ്പിച്ചതെന്നും ലഫറ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ പറയുന്നു.
അവർ മരിച്ചുകൊണ്ടിരിക്കുന്നു... നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്.. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷെ..... എന്തിന്. ആരോട് പറയാൻ.. ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി... അതിനാൽ ഒരു കുറിപ്പ്....
വടക്ക് നിന്നും വീണ്ടും മൃതദേഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ട് മുറ്റങ്ങളിലെത്തി... പ്രിയപ്പെട്ടവന്രെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതയ്ച്ച് കിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു. അമ്മയോട്. അച്ഛനോട്, ഭാര്യയോട് കാമുകിയോട് പൊന്നുമക്കളോട്... മോഹൻലാൽ കുറിക്കുന്നു.
കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങൾ