news

1. കാസര്‍ക്കോട്ടെ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് അന്വേഷണം ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവ് വന്നത് കേസില്‍ കസ്റ്റഡിയില്‍ ഉള്ള അഞ്ച് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെ. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് എന്ന് അന്വേഷണം ഉദ്യോഗസ്ഥന്റെ പ്രതികരണം

2. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ അറസ്റ്റിലായ സജി ജോര്‍ജിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഹോസ് ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. സജി ജോര്‍ജിന് കൊലപാതകത്തില്‍ നേരിട്ട് പങ്ക് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമികള്‍ സഞ്ചരിച്ചത് സജിയുടെ കാറില്‍ എന്ന് സൂചന. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി.

3.വാഹനം തിങ്കളാഴ്ച രാത്രി പാക്കം വെളുത്തോളിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തെളിവെടുപ്പിന് ശേഷമാണ് സജിയെ കോടതിയില്‍ ഹാജരാക്കിയത്. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാന്‍ ഉള്ളത് കൊണ്ട് ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന പൊലീസ് ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു. കേസില്‍ സജിക്ക് നേരിട്ട് പങ്കുണ്ടെന്നും പൊലീസിന്റെ കണ്ടെത്തല്‍

4. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ച എസ്.പിയും ബി.എസ്.പിയും തമ്മില്‍ ധാരണ. തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും മത്സരിക്കും. ധാരണയായത് ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളില്‍. ഇനിയുള്ള അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു

5. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ എസ്.പി സ്ഥാനാര്‍ത്ഥി ആയിരിക്കും മത്സരിക്കുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.പിയും ബി.എസ്പിയും തമ്മില്‍ സഖ്യം രൂപീകരിച്ചത് കഴിഞ്ഞ മാസം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിറുത്തില്ലെന്ന് സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റി മാറിക്കാന്‍ എസ്.പി- ബി.എസ്.പി സഖ്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍

6. ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എന്‍.എസ്.എസ്. വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരുവരില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും എന്‍.എസ്.എസ്

7. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ല. നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍ എന്നും സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി സമവായത്തിന് തയ്യാര്‍ എന്നും വേണ്ടിവന്നാല്‍ അവിടെ ചെന്ന് ചര്‍ച്ച നടത്താം എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇന്നലെ

8. കൊച്ചി തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായത്, ഗുരുതര സുരക്ഷാ വീഴ്ച എന്ന് റിപ്പോര്‍ട്ട്. 2006-ല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയ കമ്പനി പിന്നീട് ഒരിക്കല്‍ പോലും അത് പുതുക്കിയിട്ടില്ല. കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവര്‍ത്തന രഹിതം എന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം ആരംഭിച്ചു

9. സുരക്ഷാ വീഴ്ച അന്വേഷിക്കുന്നത്, എറണാകുളം, കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍. കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തം അല്ല എന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. തീ പിടിത്തത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്

10. പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചിട്ടും മോദി സന്തോഷവാന്‍ എന്ന് രാഹുല്‍ ഗാന്ധി. സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നല്‍കി. ജീവന്‍ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നും ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം മോദിക്ക് എതിരെ കോണ്‍ഗ്രസ് വക്താവും ആരോപണം ഉന്നയിച്ചതിന് പിന്നാലെ.

11. ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അപമാനിച്ചു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും. ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം മുഴുവന്‍ ദു:ഖം ആചരിച്ച സമയത്ത് പ്രധാനമന്ത്രി പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിന്റെ തിരക്കില്‍ ആയിരുന്നു. ആക്രമണ വാര്‍ത്ത അറിഞ്ഞിട്ടും 4 മണിക്കൂര്‍ ചിത്രീകരണം തടുര്‍ന്നു. അധികാര ദാഹത്താല്‍ മോദി മനുഷ്യത്വം മറന്നു. ജവാന്മാരുടെ ജീവിതത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നു.