kanam-rajendran

മുക്കം: കാസർകോട് പെരിയയിൽ കൊല ചെയ്യപ്പെട്ടവരുടെ വീട് മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ സന്ദർശനം തെറ്റായ പ്രവണതയല്ല. അത് സ്വാഭാവികം മാത്രമാണ്. നാട്ടുകാരനായ മന്ത്രി എന്ന നിലയ്ക്കാണ് സന്ദർശനം. ഈ കേസിൽ പൊലീസ് അന്വേഷണം ശരിയായ നിലയിൽത്തന്നെയാണ് നടക്കുന്നത്. സംസ്ഥാന പൊലീസിനെ വിശ്വാസമാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർക്ക് ആ രീതിയിൽ നീങ്ങാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.