mohanlal

തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതങ്ങളെയും അപലപിച്ച് നടൻ മോഹൻലാൽ. 'അവർ മരിച്ചു കൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു' എന്ന ബ്ലോഗിലൂടെയാണ് മോഹൻലാൽ പ്രതികരിച്ചത്.

രാജ്യത്തിന്റെ വടക്കു ഭാഗത്ത് ജവാൻമാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാൻമാർ രാജ്യത്തിന്റെ കാവൽകാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽകാരാണ്.

അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം. നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും. അവരെ ഒറ്റപ്പെടുത്തുക. തള്ളിക്കളയുക. മക്കൾ നഷ്‍ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെയെന്നും അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടി സ്വപ്‌നങ്ങളിൽ നിറയാതിരിക്കട്ടെയെന്നും മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചു.