periya-

പെരിയ: കാസർകോ‌ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം രംഗത്തെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണനും പറഞ്ഞു.

പൊലീസിന് വേണമെങ്കിൽ നാലുദിവസം കൊണ്ട് എല്ലാ പ്രതികളെയും പിടികൂടാമായിരുന്നു.എന്നാൽ അവർ അത് ചെയ്തില്ല. മുഴുവൻ പ്രതികളെയും പിടികൂടാൻ സി.ബി.ഐ അന്വേഷണം തന്നെ വേണം. മകന് നീതികിട്ടുവെവരെ നിയമപോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.