ldf

കൽപറ്റ:പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് സ്വാന്ത്വനം പകർന്ന് കേരള സംരക്ഷണ യാത്ര ജാഥാംഗങ്ങളുടെ സന്ദർശനം. ജാഥ ക്യാപ്റ്റൻ കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് എൽഡിഎഫ് നേതാക്കൾ തൃക്കെപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീട്ടിലെത്തിയത്.

വസന്തകുമാറിന്റെ ഭാര്യ ഷീന, അമ്മ ശാന്ത എന്നിവരെ ആശ്വാസിപ്പിച്ചശേഷം വസന്തകുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചിടത്ത് റീത്ത് വച്ച് ആദരാഞ്ജലിയർപ്പിച്ചു. ജാഥാംഗങ്ങളായ എം വി ഗോവിന്ദൻ, സി കെ നാണു എം എൽ എ, അഡ്വ. പി വസന്തം, സി കെ ദാമോദരൻ, അഡ്വ. ബാബു കാർത്തികേയൻ, സി ആർ വത്സൻ, ഷാജി കടമല, ഷേക് പി ഹാരിസ്, എ പി അബ്ദുൾ വാഹബ്, അഡ്വ. എ ജെ ജോസഫ്, നജീബ് പാലക്കണ്ടി എന്നിവരും സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയും സംഘത്തിലുണ്ടായിരുന്നു.