valvoline

ചെന്നൈ: പ്രീമീയം ബ്രാൻഡ് ല്യൂബ്രിക്കന്റ് മേഖലയിലെ പ്രമുഖരായ വാൽവോലൈൻ ക്യുമിൻസ് 100 ദശലക്ഷം ലിറ്റർ വില്‌പനയെന്ന റെക്കാഡ് നേട്ടം കൈവരിച്ചു. അമേരിക്കൻ കമ്പനിയായ വാൽവോലൈനിന്റെയും ഇന്ത്യൻ സ്ഥാപനമായ ക്യുമിൻസിന്റെയും സംയുക്ത സംരംഭമാണിത്. ഇന്ത്യയിൽ 20 വർഷത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് വാൽവോലൈൻ ക്യുമിൻസ് സി.ഇ.ഒ സന്ദീപ് കാലിയ പറഞ്ഞു.

ല്യൂബ്രിക്കന്റ്‌സ്,​ ഗ്രീസ്,​ അനുബന്ധ ഉത്‌പന്നങ്ങൾ എന്നിവയുടെ നിർമ്മാണം,​ വിതരണം,​ വില്‌പന എന്നിവയാണ് കമ്പനി ചെയ്യുന്നത്. ക്യുമിൻസുമായുള്ള ആഗോള ടെക്‌നിക്കൽ പങ്കാളിത്തത്തിന്റെ വിജയം കൂടിയാണ് ഈ നേട്ടമെന്ന് വാൽവോലൈൻ സീനിയർ വൈസ് പ്രസിഡന്റ് ക്രേഗ് മോഗ്ളർ പറഞ്ഞു. ബാറ്ററി സിസ്‌റ്രം,​ ഫ്യുവൽ സിസ്‌റ്രം,​ കൺട്രോൾസ്,​ എയർ ഹാൻഡ്‌ലിംഗ്,​ ഫിൽട്രേഷൻ,​ എമിഷൻ സൊല്യൂഷൻസ്,​ ഇലക്‌ട്രിക്കൽ പവർ ജനറേഷൻ സിസ്‌റ്രം എന്നീ അനുബന്ധ സാങ്കേതിക മേഖലയിലും ക്യുമിൻസിന് സാന്നിദ്ധ്യമുണ്ട്. 190 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള കമ്പനിക്ക് ഇന്ത്യയിൽ 7,​500 ഡിസ്‌ട്രിബ്യൂട്ടർമാരുണ്ട്.