pakistan-cricket

ന്യൂ‌ഡൽഹി: പുൽവാമ ഭീകരാക്രമണത്തന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യവുമായി ഐ.സി.സിയോട് ബി.സി.സി.ഐ സമീപിക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത് പാക് ക്രിക്കറ്റ് ആരാധകൻ. കഴിഞ്ഞ വർഷം ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയ ആദിലാണ് രംഗത്ത് വന്നത്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് മത്സരം വിലക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമുയ‌ർന്നിരുന്നു. എന്നാൽ മത്സരം ഉപേക്ഷിക്കാൻ പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല. ആക്രമണത്തിന് ശേഷവും ഗൽഫ് നാടുകളിൽ ഇന്ത്യക്കാരും പാക്കിസ്ഥാനും സ്നേഹത്തോടെയാണ് കഴിയുന്നതെന്നും ആദിൽ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ സ്നേഹം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ചോദിച്ചാൽ മനസിലാകും. പാക്കിസ്ഥാനിലാണ് അവർക്ക് കൂടുതൽ സ്നേഹം ലഭിച്ചിട്ടുണ്ടാകുക. ഇന്ത്യയിൽ നിന്നാണ് കൂടുതൽ സ്നേഹം ലഭിച്ചിട്ടുള്ളതെന്ന് ഷഹീദ് അഫ്രീദിയും ഷോയിബ് അക്തറും തുറന്നുപറഞ്ഞിട്ടുണ്ട്. മാത്രമല്ല സച്ചിൻ ഒപ്പിട്ട് നൽകിയ ജേഴ്സി അഫ്രിദി ഇപ്പോഴും വീട്ടിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ഇരിക്കെ ഇന്ത്യ പാക് മത്സരം വിലക്കരുതെന്ന് ആദിൽ ആവശ്യപ്പെട്ടു.

#WATCH: Pakistani cricket fan Adil Taj who sang the Indian national anthem during Indo-Pak Asia Cup match in 2018 on India-Pak clash in World Cup 2019. pic.twitter.com/j4lBrkALZJ

— ANI (@ANI) February 21, 2019