super-delux-movie-

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രമായ ‘സൂപ്പർ ഡീലക്‌സ് ’ മാർച്ച് 29ന് റിലീസ് ചെയ്യും. വിജയ് സേതുപതിയാണ് ട്വിറ്ററിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ട്രെിയലർ നാളെ പുറത്തിറങ്ങുമെന്നും സേതുപതി അറിയിച്ചു.

സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശില്പ എന്ന ട്രാൻസ്‌വുമണിനെയാണ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


ത്യാഗരാജൻ കാമരാജൻ ആണ് സൂപ്പർ ഡീലക്സിന്റെ സംവിധായകൻ. സംവിധായകൻ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും തന്നെ വൈറലായിരുന്നു.

#SuperDeluxe releasing on March 29th. Semma trailer coming soon 😍😍#SuperDeluxeTrailerFromTomorrow@itisthatis @Samanthaprabhu2 #FahadhFaasil @thisisysr @SGayathrie @ynotxworld @gopiprasannaa pic.twitter.com/dXjnu2eatj

— VijaySethupathi (@VijaySethuOffl) February 21, 2019