kangana

ന്യൂഡൽഹി: പുൽവാമ ആക്രമണത്തെ തുടർന്ന് നിരവധി ബോളിവുഡ് താരങ്ങളാണ് ഭീകവാദത്തിനെതിരെ രംഗത്ത് വന്നത്. ഇതേ സമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിന് നൽകി വരുന്ന പ്രത്യേക പദവി എടുത്തുകളയണമെന്ന് ബോളീവുഡ് താരം കങ്കണ റണാവത്ത് ആവശ്യപ്പെട്ടു. ഭരണഘടനയിൽ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റണമെന്നാണ് കങ്കണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

പുൽവാമയിലെ ആക്രമണം സെെനികർക്കെതിയുള്ളത് മാത്രമായിരുന്നില്ല. അത് രാജ്യത്തിനെതിയുള്ളതാണെന്നും കങ്കണ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിച്ച് പ്രതിരോധം തീർക്കുകയാണ് വേണ്ടത്. രാജ്യത്തിന് വേണ്ടി ക്രിയാത്മകകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയാണ് വേണ്ടത്. രാജ്യം ഏതെന്ന സംശയത്തിൽ ജീവിക്കുന്ന സ്ഥിതിക്ക് ഇതിന് അന്ത്യം കുറിക്കണമെന്ന് കങ്കണ കൂട്ടിച്ചേർത്തു.

ബോളീവുഡിൽ തിളങ്ങി നിൽക്കുന്ന കങ്കണയുടെ പുതിയ ചിത്രം മണികർണ്ണിക നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ധീര വനിത ഝാൻസി റാണിയുടെ കഥ പറയുന്ന ചിത്രം നല്ല അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ബാഹുബലിക്ക് തിരക്കഥ എഴുതിയ കെ.വി വിജയേന്ദ്ര പ്രസാദ് കഥയും തിരക്കഥമെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ ജഗർലാമുടിയും കങ്കണയുമാണ്.