ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ സമ്മർദ്ദം ശക്തമായതോടെ 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ തീവ്രവാദസംഘടനയായ
ജമാത് ഉദ് ദവയെ പാക് സർക്കാർ നിരോധിച്ചു.ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ഫലാഹെ ഇൻസാനിയാതിനെയും നിരോധിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഭീകര സംഘടനകൾക്കെതിരെയുള്ള നടപടി ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.