kasarkode

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയും സി.പി.എം ലോക്കൽ സെക്രട്ടറിയു

മായ പീതാംബരന്റെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് സമ്മതിച്ച് സിപി.എം മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ. കൊലപാതകം നടത്തിയ പ്രതിയെ സംരക്ഷിക്കാൻ പാർട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരൻ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂവെന്ന് കെ.വി. കുഞ്ഞിരാമൻ പറഞ്ഞു.

പീതാംബരന്റെ കുടുംബത്തിന് കൊലപാതകത്തിൽ പങ്കില്ല. കൊലപാതകത്തെ തുടർന്ന് പല തവണ പീതാംബരന്റെ കുടുംബം ആക്രമിക്കപ്പെട്ടു. മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ അവരുടെ വീട്ടിൽ പോയതെന്നും കെ.വി. കുഞ്ഞിരാമൻ ചാനൽചർച്ചയിൽ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ നിലയിലാണ് പീതാംബരന്റെ കുടുംബത്തെ സന്ദർശിച്ചത്. പീതാംബരന്റെ കുടുംബത്തിന് പണം നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ.വി. കുഞ്ഞിരാമൻ വ്യക്തമാക്കി.

പാർട്ടി അറിയാതെ പീതാംബരൻ കൊലപാതകം നടത്തില്ലെന്നും പാർട്ടിക്ക് വേണ്ടിയാണ് കുറ്റം സ്വയം ഏറ്റെടുത്തതെന്നും പീതാംബരന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ എംഎൽഎ പീതാംബരന്റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് പീതാംബരന്റെ നടപടിയെന്നും വാർത്തകളുണ്ടായിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് പീതാംബരൻ എല്ലാം ചെയ്തതെന്ന് പീതാംബരന്റെ കുടുംബം ആദ്യം പറഞ്ഞെങ്കിലും പിന്നീടവർ ഇക്കാര്യം നിഷേധിച്ചു.