ശ്രീനഗർ: കാശ്മീരിൽ ഇന്ന് പുലർച്ചയോടെ ഭീകരരുമായി സൈന്യം ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ലഷ്കർ ഭീകരരെയാണ് സൈന്യം വളഞ്ഞത്. കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
അതേസമയം, ജയ്‌ഷെ മുഹമ്മദിനു പിന്നാലെ പുൽവാമ മാതൃകയിൽ ഇന്ത്യയിലെ സൈനികർക്കും അർധസൈനികർക്കും നേരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിസ്ബുൽ ഓപ്പറേഷനൽ കമാൻഡർ റിയാസ് എ. നയ്ക്ക് പുറത്തുവിട്ട 17 മിനിറ്റ് ശബ്ദസന്ദേശത്തിലാണ് ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്. ഇതിനെ തുടർന്ന് കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.