atm-robbery

കൊയിലാണ്ടി: കോഴിക്കോട് ചേമഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് 80,000 രൂപ തട്ടിയെടുത്തു. കാഞ്ഞിലശ്ശേരി സുരഭിയിൽ സതീദേവിയുടെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്.

മകന്റെ മൊബൈൽ ഫോൺ നമ്പറായിരുന്നു ബാങ്കിൽ നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ തുക പിൻവലിച്ചതായി സന്ദേശം വന്നു. ആദ്യ 40,000 രൂപയും പിന്നീട് 20,000 രൂപ വീതവുമായിരുന്നു പിൻവലിച്ചത്. സ്ഥലത്തില്ലാതിരുന്ന മകൻ സംശയം തോന്നിയതിനെ തുടർന്ന് സതീദേവിയെ വിളിച്ചപ്പോഴാണ് അവർ പണം പിൻവലിച്ചിട്ടില്ലെന്ന് അറിഞ്ഞത്.

കുടുംബ പെൻഷൻ വാങ്ങാനായി ഇവർ കൊയിലാണ്ടി എസ്.ബി.ഐ ശാഖയിൽ ഒരു വർഷം മുൻപാണ് അക്കൗണ്ട് തുടങ്ങിയത്. പെൻഷൻ തുക അക്കൗണ്ടിൽനിന്ന് ഇതുവരെ പിൻവലിച്ചിരുന്നില്ല. തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് 40,000 രൂപ ചണ്ഡീഗഡ് ശാഖയിലെ എ.ടി.എമ്മിൽനിന്നും ബാക്കി ഡൽഹിയിൽ നിന്നും പിൻവലിച്ചതായി അറിയുന്നത്. ബാങ്കിലും പൊലീസിലും പരാതി നൽകി.