santhosh-pandit

തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക നായകന്മരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്കാരിക നായകന്മാർ അഭിപ്രായം പറയുന്നത് നവംബർ ഡിസംബർ മാസങ്ങളിൽ മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവർക്കുള്ള അവാർഡ് പ്രഖ്യാപിക്കുന്നത് അതാണ് നവംബർ ഡിസംബർ മാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങൾ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവർ കേരളത്തിലെ കാര്യങ്ങൾക്കൊന്നും അഭിപ്രായം പറയാറില്ല. ഉത്തർപ്രദേശിലെയും ചൈനയിലെയും കാര്യങ്ങൾക്ക് മാത്രമാണ് പറയുക. കേരളത്തിലെ സാംസ്കാരിക നായകന്മാർ പക്കാ വേസ്റ്രാണ്. ശരിക്കും അവരെ വെറൊരു പേരിലാണ് വിളിക്കേണ്ടത്. താൻ അത് പറയുന്നില്ല. അവാർഡും പണവുമാണ് ഇവരുടെ പ്രധാന പ്രശ്നം. സിനിമയിൽ അപാരമായ ചങ്കൂറ്റമൊക്കെ കാണിക്കുന്ന നായകന്മാർ വ്യക്തി ജീവിതത്തിൽ വെറും സീറോ മാത്രമാണ്. അവരുടെ ആ ചങ്കുറപ്പൊന്നും വ്യക്തി ജീവിതത്തിൽ കാണിക്കുന്നില്ല- പണ്ഡിറ്റ് പറഞ്ഞു.