ലണ്ടൻ: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലും പൊങ്കാല നടത്തി. ഇത് രണ്ടാം വർഷമാണ് ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തൽ വച്ച് പൊങ്കാല നടക്കുന്നത്. രണ്ടര മണിക്കൂർ നീണ്ടു നിന്ന പൂജ പത്ത് മണിക്ക് ആരംഭിച്ചു. ക്രോയ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പൂജയ്ക്ക് നിരവധി ആളുകൾ എത്തി.