1970 വരെ നല്ല നിലയിൽ പൊയ്‌ക്കൊണ്ടിരുന്ന സ്ഥാപനം പിന്നീട് ലാഭ നഷ്ടകണക്കിന്റെ കൂട്ടലിലും കുറയ്ക്കലിലും കൂടി കടന്ന് പോയതോടെയാണ് കെ.എസ്.ആർ.ടി.സിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി കണക്കാക്കുന്ന കെ.എസ്.ആർ.ടിയുടെ പ്രധാനലക്ഷ്യം സാധാരണ ജനത്തിന് എവിടെയ്ക്കും സഞ്ചരിക്കാനുള്ള ഒരു പൊതു സംവിധാനം എന്ന നിലയ്ക്കാണ്.
കെ.എസ്.ആർ.ടി.സിയിലെ നഷ്ടകണക്കിന്റെ ഭാരം മുഴുവൻ ജീവനക്കാരുടെ തലയിൽവച്ച് രക്ഷപ്പെടാനാണ് പൊതുവെ ശ്രമിക്കുന്നത്. എന്നാൽ വേണ്ടത്ര പ്രായോഗിക പരിചയം ഇല്ലാത്തവർ തലപ്പത്ത് വരികയും, സ്‌പെയർ പാർട്സ് അടക്കം വാങ്ങുന്നതിൽ കടുത്ത അഴിമതി വന്നതോടെയാണ് ആനവണ്ടി വാരിക്കുഴിയിലേക്ക് വീണതെന്ന് കാണാനാവും. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ ജോലിചെയ്യുന്നവരെ ഇവിടെ കാണാനാവും. കേരളത്തിന്റെ പ്രിയപ്പെട്ട ആനവണ്ടിയെ നഷ്ടക്കണക്കിന്റെ ലോകത്തിലേക്ക് തള്ളിവിട്ടത് ആരാണ്, നേർക്കണ്ണ് അന്വേഷിക്കുന്നു.