kanam

കോഴിക്കോട്: പെരിയയിൽ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയ സംഭവത്തിൽ ഞ്യായീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ ന്യായീകരിച്ച് സംസാരിച്ചത്.

കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദഹം സന്ദർശനം ഒഴിവാക്കിയതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പൊലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നത് ഉചിതമല്ലല്ലോ എന്നും കാനം ചോദിച്ചു.

അതേസമയം,​ കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.