mahaguru

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് കൂടുതൽ അറിയാനും ഉൾക്കൊള്ളാനുമായി വിദേശത്തുനിന്ന് രണ്ട് ഗവേഷകർ ചരിത്രാന്വേഷകനായ ഡോക്ടർ പ്രസാദിനെ സമീപിക്കുന്നു. വിദേശത്തു നടക്കുന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ ഗുരുദേവന്റെ ജീവിതമുഹൂർത്തങ്ങൾ നൃത്തരൂപത്തിൽ അവതരിപ്പിക്കണം. അതിന് പറ്റിയ ഒരാളെ കണ്ടെത്തണം. ഡോ. പ്രസാദിന്റെ മനസിൽ പ്രശസ്ത നർത്തകിയായ പാരീസ് ലക്ഷ്മിയുടെ ചിത്രമാണ് തെളിഞ്ഞത്. ഗവേഷകരെയും കൂട്ടി ഡോ. പ്രസാദ് ലക്ഷ്മിയെ സമീപിക്കുന്നു.

നൃത്തപരിശീലനം നടത്തുകയായിരുന്ന ലക്ഷ്മിയുടെ പാടവം ഗവേഷകരെ അതിശയിപ്പിക്കുന്നു. തനിക്കു കൈവന്ന നിയോഗത്തിൽ ലക്ഷ്മിക്ക് ആഹ്ളാദം. പക്ഷേ ഗുരുവിനെക്കുറിച്ച് സമഗ്രമായി അറിയണം. അക്കാര്യത്തിൽ സഹായിക്കാമെന്ന് പ്രസാദ് ഏൽക്കുന്നു. അങ്ങനെ ഗുരുചരിതത്തിലേക്ക് പ്രവേശിക്കുന്നു. മനസുകൊണ്ട് അവർ അരുവിപ്പുറത്തെത്തുന്നു.