mahaguru

ഗുരുവിന്റെ ആത്മതപസും ബലവും തിരിച്ചറിയാതെ പോകുന്ന നങ്ങേലിയും സംഘവും പല അടവുകളെടുക്കുന്നു. ഭഗവത്ഗീതയും കുരുക്ഷേത്ര യുദ്ധക്കഥകളും നങ്ങേലി ആയുധമാക്കുമ്പോൾ അതേ നാണയത്തിൽ തന്നെ ഗുരു ശാന്തനായി എതിരിടുന്നു. അറിവുകൊണ്ട് എതിരാളിയെ തോല്പിക്കാനാകില്ലെന്നു മനസിലാക്കുന്ന ചാതുർവർണ്യപ്രേമികൾ പതറിപ്പോകുന്നു. തൊഴിയേറ്റ് വീണ സാധുവിനെ പിടിച്ചെഴുന്നേല്പിച്ച് ഗുരു ഓർമ്മിപ്പിക്കുന്നു: ഏറ്റവും വലിയ ആയുധം അറിവാണ്. അതു കൈവശമുണ്ടെങ്കിൽ മറ്റാർക്കും തോല്പിക്കാനാകില്ല. അറിവുള്ളവർ ഭടന്മാരാകുമ്പോൾ ഇരുട്ട് മാറിത്തുടങ്ങും. പ്രകാശം പരക്കും. പുതുതലമുറ അറിവുകൊണ്ട് ജ്വാലയായി വഴി കാട്ടണം. ഉമിനീരുപോലും ഇറക്കാൻ പറ്റാത്ത രോഗത്തിനടിമയായ ഒരു സമ്പന്നൻ ഗുരുസന്നിധിയിലെത്തുന്ന അതിശയത്തിലേക്ക് ഡോ. പ്രസാദ് പാരീസ് ലക്ഷ്മിയെ നയിക്കുന്നു.