ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ മനംകവരാൻ സാനിയക്ക് കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ പ്രേക്ഷകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് സാനിയ. ഏഷ്യവിഷൻ അവാർഡ് ദാന ചടങ്ങിനെത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രമാണ് സാനിയക്ക് പാരയായത്.
മികച്ച നവാഗത നടിക്കുള്ള പുരസ്കാരം വാങ്ങുന്നതിനായിരുന്നു താരം ഗ്ലാമർ ലുക്കിലെത്തിയത്. പുരസ്കാരത്തിന് പുറമെ ബോളിവുഡ് താരം രൺവീർ സിംഗിനൊപ്പം സാനിയ ചുവടുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് പുരസ്കാര ചടങ്ങിലെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ കാര്യങ്ങൾ മാറി.
ഗ്ലാമർ വേഷത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെ വിമർശിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. പലരും സാനിയയെ ആക്ഷേപിച്ചും പരിഹസിച്ചും കമന്റുകൾ ചെയ്തു. എന്നാൽ ഇത്രയും ചെറിയ പ്രായത്തിൽ വലിയ ഉയരങ്ങളിലെത്താൻ കഴിഞ്ഞ സാനിയയെ പിന്തുണച്ച് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിച്ചതിന് സാനിയക്കെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് താരം.
വീഡിയോ കാണാം....