c-raveendranath

കോഴിക്കോട് : മൂന്ന് വർഷമായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക - അനദ്ധ്യാപകരും കുടുംബങ്ങളും വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് ഇന്ന് രാവിലെ 11.30ന് കണ്ണീർ യാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടതു സർക്കാരിന്റെ ആയിരം ദിനങ്ങൾ ആഘോഷിക്കുമ്പോഴും അദ്ധ്യാപകർ പട്ടിണിയിലാണ്. സംരക്ഷിത ജീവനക്കാരെ ഏറ്റെടുക്കാൻ മാനേജ്‌മെന്റ് തയ്യാറാണ്. ഒരു സ്‌കൂളിൽ ഒരു അദ്ധ്യാപകനെ വച്ചാൽ പ്രശ്‌നം പരിഹരിച്ച് നിയമന അംഗീകാരവും ശമ്പളവും നൽകാം. മാനേജ്‌മെന്റും സർക്കാരും ചർച്ചയിലൂടെ പരിഹരിക്കപ്പെടേണ്ട വിഷയം നീട്ടിക്കൊണ്ടു പോകുകയാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നുമണി, ജില്ലാ പ്രസിഡന്റ് നസീം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.