fahad-fazil

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രമായ സൂപ്പർ ഡീലക്‌സിന്റെ ട്രയിലർ പുറത്തിറങ്ങി. ആരണ്യകാണ്ഡം എന്നി ചിത്രത്തിന് ശേഷം ത്യാഗരാജൻ കുമാരരാജാ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. ചിത്രത്തിൽ വിജയ് സേതുപതിയോടൊപ്പം ശ്രദ്ധേയമായ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്.

വിജയ് സേതുപതി ശിൽപ എന്ന ട്രാൻസ് ജെൻ‌ഡറായി എത്തുന്ന ചിത്രത്തിന്റെ ഭീതി ജനിപ്പിക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ചിത്രത്തിൽ പി.സി ശ്രീറാം, നിരവ് ഷാ , പി.ആസ് വിനോദ് എന്നിവരാണ് ക്യാമറ ചലിപ്പിക്കുന്നത്. സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. മാർച്ച് 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.