ന്യൂഡൽഹി: ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സമ്പദ്‍ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തിൽ ഏഷ്യൻ സമ്പദ് വ്യവസ്ഥയും വൻ മുന്നേറ്റം നടത്തും.
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിൽ 2028 ആകുമ്പോഴേക്കും കൂടുതൽ വളർച്ച നേടാവുന്ന 10 രാജ്യങ്ങളുടെ പട്ടികയാണു ഓക്സ്ഫോർഡ് ഇക്കണോമിക്സ് പുറത്തുവിട്ടത്. ഇതിൽ 2019–2028 കാലഘട്ടത്തിൽ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്കു പ്രകടിപ്പിക്കുമെന്നാണു ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ പ്രവചനം. ലോകത്തെ വളരുന്ന സമ്പദ്‍ഘടനകളിൽ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഫിലിപ്പൈൻസിനും ഇന്തോനേഷ്യക്കും പിന്നാലെ ശരാശരി 5.1 വളർച്ച നിരക്കുമായി നാലാം സ്ഥാനത്താണ് ചൈന.
വളർച്ച നിരക്ക ഇങ്ങനെ: ഇന്ത്യ 6.5, ഫിലിപ്പൈൻസിന് 5.3 ഇന്തോനേഷ്യ 5.1, ചൈന 5.1, മലേഷ്യ 3.8, തുർക്കി 3.0, തായ്‌ലൻഡ് 2.9, ചിലെ 2.6, പോളണ്ട് 2.5, ദക്ഷിണാഫ്രിക്ക 2.3 ശതമാനം എന്നിങ്ങനെയാണു പട്ടികയിലെ മറ്റു രാജ്യങ്ങളുടെ വളർച്ച നിരക്ക്. വ്യവസായിക നിക്ഷേപ വളർച്ച, ആഭ്യന്തര വളർച്ച നിരക്ക് തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
In our new #EM ranking, we rank our forecast fastest-growing #emergingmarkets up to 2028, based on analysis of the key drivers of capital deepening and total factor productivity growth. #India, #Philippines, #Indonesia, and #China top the league: https://t.co/lTLdUXf0TI pic.twitter.com/uDBLOl6Rb7
— Oxford Economics (@OxfordEconomics) February 22, 2019